സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

തമിഴ് സിനിമാ സംവിധായകന്‍ ജെ. മഹേന്ദ്രന്‍ (79) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. രാവിലെ 10 മണി മുതല്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 5 മണിക്ക് ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും. നടികര്‍ തിലകം ശിവാജി ഗണേശന്റെ തങ്കപ്പതക്കം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും മഹേന്ദ്രന്റെതാണ്. തെരി, നിമിര്‍, പേട്ട എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മുള്ളും മലരും (1978) എന്നതാണ് ആദ്യ ചിത്രം. മഹേന്ദ്രന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം 1979ല്‍ പുറത്തിറങ്ങിയ ഉതിരിപ്പൂക്കള്‍ എന്ന ചിത്രമാണ്. പുതുമൈപിത്തന്റെ ചിത്തിരന്നൈ എന്ന ചെറുകഥയ്ക്ക് അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണിത്. രാജയാണ് മഹേന്ദ്രന്റെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നെഞ്ചത്തെ കിള്ളാതെ (സുഹാസിനിയുടെ ആദ്യ ചിത്രം) മെട്ടി, ജാണി (രജനി, ശ്രീദേവി ), സാസനം (അരവിന്ദ് സ്വാമി). നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിന് ഏറ്റവും നല്ല പ്രാദേശിക ചിത്രമടക്കം മൂന്നു ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു തമിഴ് ചിത്രമായിരുന്നു’ പൂട്ടാത പൂട്ടുക്കള്‍ (1980).