ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ ഇനി തമിഴിലേക്ക്.. ഒപ്പം വേഷമിടാന്‍ തലൈവരും…

തമിഴ് സിനിമലോകത്തെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നിരിക്കുന്നത്. അത് മറ്റൊന്നുമല്ല ബോളിവുഡ് താര രാജാവ് അമിതാബ് ബച്ചന്റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ച വരവ് തന്നെയാണ്. യന്തിരന്‍ എന്ന ചിത്രത്തിലെ തന്റെ മരുമകളുടെ വേഷത്തിന് ശേഷം കെ ആര്‍ മുരുഗദോസിന്റെ ‘ഉയര്‍ന്ത മനിതന്‍’ എന്ന ചിത്രത്തിലാണ് ബച്ചനെത്തുന്നത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനി കാന്തും ബിഗ് ബിക്കൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബച്ചന്റെ ആദ്യ തമിഴ് സിനിമയിലെ ലുക്ക് തന്നെയാണ് പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കില്‍ ബിഗ്ബിയെ കണ്ടു പരിജയിച്ച ആരാധകര്‍ ബച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടുകയായിരുന്നു. വെള്ള മുണ്ടും കുര്‍ത്തയും ചുവന്ന ഷാളും ധരിച്ച് ഒരു കണ്ണടയും നെറ്റിയും ഭസ്മക്കുറിയും തൊട്ട് ഒരു പക്കാ തമിഴ് ഗ്രാമീണനായാണ് അമിതാഭ് സ്‌ക്രീനില്‍ വരുന്നത്. ചിത്രങ്ങള്‍ അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന നടന്‍ എസ്.ജെ സൂര്യയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

‘ജീവിതത്തിലെ ഏറ്റവും സന്തോഷം നല്‍കിയ നിമിഷം. സ്വപ്നം പോലും കണ്ടിട്ടില്ലാത്ത സ്വപ്ന സാക്ഷാത്കാരം നിറവേറിയ ഈ അവസരത്തില്‍ ദൈവത്തോടും അച്ഛനോടും അമ്മയോടും നന്ദി പറയുന്നു’. ഫോട്ടോ പങ്കുവെക്കുന്നതോടൊപ്പം എസ്.ജെ സൂര്യ ട്വിറ്ററില്‍ കുറിച്ചു.

തിരുച്ചെണ്ടൂര്‍ മുരുകന്‍ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ ഹിന്ദിയിലും തമിഴിലുമായാണ് ചിത്രം റിലീസ് ചെയ്യുക. ജാവര്‍ സീതാരാമനാണ് കഥയെഴുതിയിരിക്കുന്നത്.