കുമ്പളങ്ങി നൈറ്റ്‌സിലെ രസകരമായ ഡിലീറ്റഡ് സീന്‍ കാണാം..

ഈയിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ. യുവതാരങ്ങളെ അണിനിരത്തി ഒരുങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ ധാരാളം പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ‘കുമ്പളങ്ങി നൈറ്റ്‌സ്’ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ രസകരമായ ഒരു ഡിലീറ്റഡ് രംഗം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

അമ്മയെ കാണാന്‍ എന്ന തലക്കെട്ടോടെയാണ് ഡിലീറ്റഡ് രംഗം പുറത്തു വിട്ടിരിക്കുന്നത്. ഒരു തുണിക്കടയാണ് രംഗം. സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് രംഗത്തില്‍ ഉള്ളത്. മികച്ച പ്രതികരണമാണ് ഈ ഡിലീറ്റഡ് രംഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഈ രംഗത്തിന് മൂന്നു ലക്ഷത്തിനടുത്ത് കാഴ്ചക്കാരായിട്ടുണ്ട്. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ട്രെയ്‌ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു..

ഡിലീറ്റഡ് സീന്‍ കാണാം..