ദിലീപ് വ്യാസന്‍ ചിത്രം ശുഭരാത്രിക്ക് ശുഭമായ തുടക്കം.. ലൊക്കേഷന്‍ വീഡിയോ കാണാം..

ദിലീപിനെ നായകനാക്കി കെ.പി. വ്യാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘ശുഭരാത്രി’ക്ക് എറണാകുളത്ത് വെച്ച ശുഭമായ തുടക്കം കുറിച്ചു. അനു സിതാര നായികയായ ചിത്രത്തില്‍ സിദ്ദിഖും, നദിയ മൊയ്ദുവും പ്രധാന വേഷങ്ങളിലെത്തും. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് അനുവിന്. പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുന്ന ചിത്രമാണിത്. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട് ‘ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വ്യാസന്‍. പുതു വര്‍ഷത്തില്‍ ഏറ്റവും ആദ്യം ചിത്രത്തിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.

നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഒരു യതാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്.

പൂജ ലൊക്കേഷനിലെ ദ്യശ്യങ്ങള്‍ കാണാം..