‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ കഴിഞ്ഞു

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഈയപ്പനും കേന്ദ്ര കഥാപാത്രങ്ങളായ ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

പെപ്പര്‍ കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു കോമഡി ഹൊറര്‍ ത്രില്ലറാണ്.എന്റെ മെഴുതിരി അത്താഴങ്ങളുടെ സംവിധായകന്‍ സൂരജ് ടോം ആണ് ചിത്രത്തിന്റെ സംവിധായകന്‍.നിര്‍മ്മാണം നാബിള്‍ ജോസ്.ഹോം നഴ്‌സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങെളാണ് ചിത്രത്തിന്റെ പ്രമേയം.ആനന്ദ് മധുസൂദനന്‍ ആണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കിയിരിക്കുന്നത്.