ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ഒലിവിയ മോറിസ്

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ സിനിമയില്‍ ഹോളിവുഡ് നായിക. നടിയും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഒലിവിയ മോറിസാണ് രാജമൗലിയുടെ പുതിയ നായികയായെത്തുന്നത്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ ജോഡിയായാണ് ഒലിവിയ എത്തുക.ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി വി ജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സിനിമ 2021 ഒക്ടോബര്‍ 13നാണ് റിലീസ് ചെയ്യുന്നത്.