അപ്പാനി ശരത്തിന്റെ മിഷന്‍ സി ഫസ്റ്റ് ലുക്ക്

അപ്പാനി ശരത്തിന്റെ പുതിയ ചിത്രം മിഷന്‍ സിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

കാലങ്ങൾക്ക് ശേഷം സിനിമ തീയറ്ററിൽ പുനർജനിക്കയാണ്.. ആളൊഴിഞ്ഞ തീയറ്റർ കൂരകളിൽ ആസ്വാദകർ കൂടുകയാണ്.. അതിനിടയിൽ ഈ സമ്മർ ഇടവേളയിൽ എന്റെ ഒരു കുഞ്ഞു പടം കൂടി വെളിച്ചം കാണുകയാണ് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന mission C എന്ന എന്റെ പുതിയ സിനിമയുമായി ഞാൻ നിങ്ങൾക്കിടയിലേക്ക് വീണ്ടും വരികയാണ്.. വിശ്വസിക്കുക വീണ്ടും തീയറ്ററിലേക് വരിക എന്നാണ് താരം പോസ്റ്റര്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സകലകലാശാല’ സംവിധാനം ചെയ്ത വിനോദ് ഗുരുവായൂരാണ് ‘മിഷന്‍ സി’യുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഇടുക്കിയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ നായിക പുതുമുഖമാണ്. എം സ്‌ക്വയര്‍ സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റിയാസ് കെ ബാദറാണ്.