‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’;ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണ്ണികൃഷ്ണന്‍ സാനിയ ഇയ്യപ്പന്‍ എന്നിവര്‍ ഒന്നിക്കുന്ന ”കൃഷ്ണന്‍കുട്ടി പണി തുടങ്ങി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോളറോയിഡ് ക്യാമറയുമായി നില്‍ക്കുന്ന സാനിയയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. സൂരജ് ടോം ആണ് ”കൃഷ്ണന്‍കുട്ടി പണി തുടങ്ങി” സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ്.സംഗീതസംവിധായകന്‍ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.