വ്യാജ കാസ്റ്റിംഗ് കോള്‍: മുന്നറിയിപ്പുമായി സംവിധായകന്‍

തന്റെ ഫോട്ടോ വെച്ച് വ്യാജ് കാസ്റ്റിംഗ് കോള്‍ നടക്കുന്നതായി സംവിധായകന്‍ ഒമര്‍ ലുലു. ഒരു വാട്‌സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെണ്‍കുട്ടികള്‍ക്ക് സിനിമയിലേയ്ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. സൗമ്യ മേനോന്‍, അരുന്ധതി നായര്‍ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ നിയമനടപടിയെടുക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

Fake Casting Call എന്റെ ഫോട്ടോ DP ഇട്ടുകൊണ്ട്‌ ഒരു US നമ്പറിൽ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ്‌ അക്കൗണ്ട്‌ ക്രിയേറ്റ്‌ ചെയ്ത്‌, പെൺകുട്ടികൾക്ക്‌ സിനിമയിലേയ്ക്ക്‌ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട്‌ മെസേജയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. സൗമ്യ മേനോൻ, അരുന്ധതി നായർ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകൾ അയച്ചിട്ടുണ്ട്‌. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഞാൻ നിയമനടപടിയെടുക്കുകയാണ്‌. ഇത്തരത്തിൽ വരുന്ന മെസേജുകൾക്കോ, കാസ്റ്റിംഗ്‌ കോളുകൾക്കോ ഞാനോ ഒമർ ലുലു എന്റർടൈൻമെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല. Omar Lulu