‘വെള്ളം’ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപകടം

പ്രജേഷ് സെന്‍ ചിത്രം ‘വെള്ളം’ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപകടം.നടന്‍ ജയസൂര്യ പവര്‍ ടില്ലര്‍ ഓടിക്കുന്നൊരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.താരം ഓടിച്ചുകൊണ്ട് വന്ന വണ്ടി പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു കുതിക്കുകയായിരുന്നു.

പൂർണമായും സിങ്ക് സൗണ്ട് ആയാണ് സിനിമ ചിത്രീകരിക്കുന്നത്.ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്.സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ നായിക. സിദ്ദിഖ്.ഇന്ദ്രന്‍സ്,ബൈജു,ശ്രീലക്ഷ്മി,പ്രിയങ്ക,ഇടവേള ബാബു,നിര്‍മല്‍ പാലാഴി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം ഒരുക്കുന്നത് ബിജിബാല്‍ ആണ്.റോബി വര്‍ഗ്ഗീസ് ഛായഗ്രഹണം.