‘കൂടത്തായ് ‘, അവകാശമുന്നയിച്ച് വേറെയും സിനിമ

','

' ); } ?>

കൂടത്തായ് കൂട്ടക്കൊലപാതകം സിനിമയാക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയെത്തുന്ന ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നതിന് മുന്നേ തങ്ങള്‍ നിര്‍മ്മാണം ആരംഭിച്ചെന്ന വാദവുമായി ഇപ്പോള്‍ രംഗത്തെത്തിയരിക്കുകയാണ് നടി ഡിനി ഡാനിയല്‍. ഒക്ടോബര്‍ എട്ടിന് ‘കൂടത്തായ്’ സിനിമയുടെ ഔദ്യോഗിക ജോലികള്‍ ആരംഭിച്ചിരുന്നെന്നും ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നെന്നും ഡിനി പറയുന്നു.

‘കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08.10.2019. ഇന്നലെ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി .ഇനിയിപ്പോ എന്ത്’ എന്നാണ് ഫേസ്ബുക്കില്‍ ഡിനി കുറിച്ചത്. ജോളി എന്ന കേന്ദ്രകഥാപാത്രത്തെ ഡിനി അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുമെന്നും അലക്‌സ് ജോസഫ് നിര്‍മ്മിക്കുമെന്നും ‘കൂടത്തായ്’ പോസ്റ്ററിലുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശങ്കയിലാണ് ഡിനി.

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂരായിരുന്നു നേരത്തെ രംഗത്തെത്തിയത്. മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം, തിരക്കഥ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ലാലിനു വേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.