
കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാക്കുന്നു. ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനായെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
കൂടത്തായി സംഭവത്തിനൊപ്പം, നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും പുതിയ സിനിമയില്‍ ചേര്‍ക്കും. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയോടെ ആരംഭിക്കും. എന്നാല്‍ ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.