പാടി ചുവട് വെച്ച് രമ്യ നമ്പീശന്‍…

നടി രമ്യ നമ്പീശന്‍ ‘കൊഞ്ചി പേശിട വേണാ’ എന്ന ഗാനത്തിന് കവര്‍ സോങ്ങുമായെത്തി. തന്റെ യൂട്യൂബിലൂടെയാണ് താരം എത്തിയിരിക്കുന്നത്. കെ.എസ് ചിത്രയും ശ്രീ റാം പാര്‍ത്ഥസാരഥിയും ചേര്‍ന്ന് ആലപിച്ച ഗാനമാണിത്. സേതുപതി എന്ന ചിത്രത്തിലെ ഗാനമാണ് രമ്യ കവര്‍സോങ്ങായി അവതരിപ്പിച്ചത്. വിജയ് സേതുപതിക്കൊപ്പം രമ്യയും പ്രധാന കഥാപാത്രമായെത്തിയ ചിത്രം സംവിധാനം ചെയ്തത് എസ്.യു അരുണ്‍കുമാര്‍ ആണ്. നിവാസ് കെ പ്രസന്നയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. ഗൃഹാതുരയാത്രയ്ക്ക് ക്ഷണിച്ചുകൊണ്ടാണ് താരം ഗാനം സമര്‍പ്പിച്ചിരിക്കുന്നത്.