തരംഗമായി കൊളുന്ത് പാട്ട്, ഏറ്റെടുത്ത് തേയില കമ്പനി

ബിജു മേനോന്‍ ഗുരു സോമസുന്ദരം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ നാലാംമുറ’ സിനിമയിലെ
‘ കൊളുന്ത് നുള്ളി ‘ എന്ന ഗാനം പുറത്ത് വന്നിരുന്നു. കൈലാസ് മേനോന്‍ ഈണമിട്ട് വൈഷ്ണവ് ഗിരീഷ് പാടിയ പാട്ടിനു വരികള്‍ ഒരുക്കിയത് ശ്രീജിത്ത് ഉണ്ണികൃഷ്ണനാണ്.ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ഈ ഗാനം ശ്രദ്ധേയമായി മാറിയിരുന്നു. ഗാനത്തിന് കിട്ടിയ പ്രചാരം അതിനെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. വാഗ് ബക്രി എന്ന പ്രശസ്തമായ നോര്‍ത്ത് ഇന്ത്യന്‍ തേയില കമ്പനി ഇപ്പോള്‍ പാട്ടിനെ ഏറ്റെടുത്തിരിക്കുകയാണ്.

കൊളുന്ത് പാട്ടിന്റെ റീല്‍ ചലഞ്ച് കോണ്ടെസ്റ്റ് കഴിഞ്ഞ ദിനം അണിയറക്കാര്‍ അവതരിപ്പിച്ചിരുന്നു.
ഒന്നാം സമ്മാനം 5 പവന്‍ .രണ്ടാം സമ്മാനം 3 പവന്‍ .മൂന്നാം സമ്മാനം 2 പവന്‍30 പേര്‍ക്ക് ഗ്രാം ഗോള്‍ഡ് കോയിനുകള്‍
100 പേര്‍ക്ക് വാക് ബക്രി ഗിഫ്റ്റ് ഹാമ്പേഴ്‌സ് എന്നിങ്ങനെയാണ്.കോണ്‍ടെസ്റ്റിന്റെ ഭാഗമായി സമ്മാനങ്ങള്‍ ഒരുക്കി വച്ചിരിക്കുന്നത്.’ വാഗ് ബക്രി ചായ ആണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.കൊളുന്ത് പാട്ടിന്റെ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ‘ ‘ എന്നി ഹാഷ്ടാഗുകള്‍ക്ക് ഒപ്പം പോസ്റ്റ് ചെയുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആണ് സമ്മാനങ്ങള്‍ ലഭിക്കുക.

ഈ കൊണ്ടെസ്റ്റ് ലോഞ്ച്‌ന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു പ്രെസ്സ്മീറ്റ് സംഘടിപ്പിച്ചിരുന്നു. അണിയറ പ്രവര്‍ത്തകരും വാഗ്ബക്രി ടീ സീനിയര്‍ വി പി മാര്‍ക്കറ്റിംഗ് യോഗേഷ് ഷിന്‍ഡെയും പ്രെസ്സ്മീറ്റില്‍ പങ്കെടുത്തു. തങ്ങളുടെ ബ്രാന്റിനെ ലോഞ്ച് ചെയ്യാന്‍ കഴിയുന്ന തരത്തിലെ ഒരു നല്ല പാട്ടാണ് നാലാംമുറയിലേത് എന്ന് യോഗേഷ് ഷിന്‍ഡെ പ്രെസ്സ്മീറ്റില്‍ പറയുകയുണ്ടായി.ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും. കിഷോര്‍ വാരിയത് (യു എസ് എ), സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് നാലാം മുറ നിര്‍മ്മിക്കുന്നത്.