ഇത്തിക്കര പക്കിയില്ലാത്ത കായംകുളം കൊച്ചുണ്ണിയുടെ ആഘോഷം

കായംകുളം കൊച്ചുണ്ണി വിജയകരമായി തിയേറ്ററുകളില്‍ നിറഞ്ഞാടുമ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ ആഘോഷവുമായെത്തിയത്. നടന്‍ അജു വര്‍ഗീസാണ് ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ ആഘോഷ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. തിരക്കഥാകൃത്ത് സഞ്ജയ്, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

വലിയ ബജറ്റിലും മലയാളത്തില്‍ സിനിമയെടുക്കാമെന്ന കരുത്തും പ്രചോദനവും നല്‍കിയത് പ്രേക്ഷകരാണെന്ന് സഞ്ജയും, റോഷന്‍ ആന്‍ഡ്രൂസും പറഞ്ഞു. നിവിനും സിനിമ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോവുകയാണെന്ന് കൂട്ടിചേര്‍ത്തു.  അതേസമയം മോഹന്‍ലാല്‍ ആഘോഷ ചടങ്ങിലുണ്ടായിരുന്നില്ല. നിവിന്‍പോളിയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് പങ്കുവെച്ചാണ് സിനിമാ പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചത്.