മരയ്ക്കാറില്‍ വിശ്വരൂപം നായികയും

വിശ്വരൂപത്തിലെ നായിക പൂജാ കുമാര്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം. കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ നടിയാണ് പൂജ. ഹോളിവുഡ് ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്.

100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആശീര്‍വാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍  ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.