ഡി ക്യു അല്ല ഷെഫ് ക്യു

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടുക്കളയിലെത്തിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍. ക്വാറന്റൈന്‍ കാലത്ത് താരവും കുടുംബത്തോടൊപ്പം വീട്ടിലാണ്. വീടിനുള്ളില്‍ തന്നെ ഇരിപ്പാണെങ്കിലും ആരാധകര്‍ക്ക് കൊറോണയ്ക്ക് എതിരെയുള്ള ബോധവത്ക്കരണം കൊടുക്കാനും താരം എത്തുന്നുണ്ട്. ഇപ്പോഴിതാ വീടിനുള്ളില്‍ തന്നെ വെറുതെയിരിക്കാതെ ദുല്‍ഖര്‍ അടുക്കളയില്‍ കയറി അമ്മയെയും ഭാര്യയെയും സഹായിക്കുകയാണ്. താരം തന്നെയാണ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഉസ്താദ് ഹോട്ടലിലെ ഫൈസിയെ പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് എത്തിച്ച ദുല്‍ഖര്‍ യഥാര്‍ത്ഥ ജീവിതത്തിലും കുക്കിങ്ങിലേക്ക് കടക്കുകയാണോ എന്നാണ് താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ആരാധകര്‍ ചോദിക്കുന്നത്.

അടുക്കളയില്‍ നിന്ന് പച്ചക്കറി അരിയുന്നതും ഇറച്ചി നുറുക്കുന്നതുമായ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം പച്ചക്കറിയരിയുന്ന തിരക്കിലുള്ള ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. കൈയില്‍ വാച്ചൊക്കെ കെട്ടിയാണ് പച്ചക്കറി അരിയുന്നത്. തൊട്ടടുത്ത് ഉമ്മ സുല്‍ഫത്തിനെയും ചിത്രത്തില്‍ കാണാം. സുല്‍ഫത്തും എന്തോ ചെയ്യുന്ന തിരക്കിലാണെന്നാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ദുല്‍ഖര്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്.