ഇന്ത്യന്‍ സിനിമാ ലോകം ഒറ്റക്കെട്ടായി ഒരു ഫ്രെയ്മില്‍…ഹ്രസ്വചിത്രം കാണാം

ഒരു കുടുംബമായി ഇന്ത്യന്‍ സിനിമാ ലോകം ഒന്നിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ലോക്ക് ഡൗണ്‍ കാലത്ത് പ്രമുഖതാരങ്ങളെല്ലാം തന്നെ വീട്ടിലിരുന്ന് തന്നെ ഹ്രസ്വചിത്രത്തിലഭിനയിച്ചു എന്നതാണ് പ്രത്യേകത. അമിതാഭ് ബച്ചന്റെ കണ്ണട കാണാതാകുന്നതോടെയാണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്. രണ്‍ബീര്‍ കപൂര്‍, മമ്മൂട്ടി, രജനീകാന്ത്, മോഹന്‍ലാല്‍, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സൊനാലി കുല്‍ക്കര്‍ണി, പ്രസന്‍ജിത് ചാറ്റര്‍ജി, ശിവരജികുമാര്‍, ദില്‍ജിത് ദോസഞ്ജ് തുടങ്ങീ നിരവധി താരങ്ങള്‍ ചിത്രത്തിലണിനിരക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമാലോകം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കുന്നതിനൊപ്പം കൊറോണയെ തുരത്താന്‍ എല്ലാവരും വീട്ടിലിരിക്കണമെന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. ടെലിവിഷനിലൂടെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി സിനിമാരംഗത്ത് നിത്യവേതനത്തിലൂടെ ഉപജീവനവം നടത്തുന്നവരെ സഹായിക്കുന്നതിനുള്ള ശ്രമംകൂടെയാണ് ചിത്രം. എല്ലാ താരങ്ങളും ചിത്രത്തില്‍ അവരവരുടെ വീടുകളില്‍ തന്നെ നിന്ന് കൊണ്ട് അഭിനയിച്ചുവൈന്നതാണ് പ്രത്യേകത. പ്രസൂണ്‍ പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്തത്. സോണി പിക്‌ചേഴ്‌സും, കല്ല്യാണ്‍ ജ്വലേഴ്‌സുമാണ് പിന്തുണ നല്‍കിയത്.