ഹോളിവുഡ്ഡിനെ വെല്ലും ദൃശ്യങ്ങളുമായി ‘കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്’ ട്രെയ്‌ലര്‍..

തെലുങ്ക് സിനിമയില്‍ പുതിയ ഒരു മാനം സൃഷ്ടിക്കുകയാണ് സംവിധായകന്‍ പ്രശാദ്ധ് നീല്‍. തന്റെ പുതിയ ചിത്രം ‘കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്’ അത്രയധികം പ്രാധാന്യമാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. ഇന്നലെ  പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ട്വിറ്ററില്‍ വളരെയധികം  ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

കഥയുടെ വൈവിധ്യവും ഡിജിറ്റല്‍ ക്വാളിറ്റിയും വൈവിധ്യമാര്‍ന്ന ക്യാമറ ആങ്കിളും  നൂതനമായ ഷൂട്ടിങ്ങ് രീതികളുമാണ് ട്രെയ്‌ലറിനെയും ചിത്രത്തിനെയും വ്യത്യസ്തമാക്കുന്നത്.

ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍ ആണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. തെലുങ്ക് നടന്‍ യാഷ് നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍, അദ്ദേഹത്തിന്റെ ജന്മദിന
സമ്മാനമായാണ് ഫര്‍ഹാന്‍ അക്തര്‍ പുറത്ത് വിട്ടത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

ആക്ഷന്‍ ഡ്രാമ രീതിയിലെടുത്ത ചിത്രം 1970-80കളിലെ പശ്ചാത്തലത്തില്‍ കോളാര്‍ ഫീല്‍ഡ്സില്‍ നടക്കുന്ന ഒരു കഥ പറയുന്നു. അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് എന്നിവയാണ് ഭാഷകള്‍. വിജയ് കിരഗണ്ടൂര്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രം ഹോംബാലെ ഫിലിംസിന്റെ കീഴിലാണ് പുറത്തിറങ്ങുന്നത്. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും. ട്രെയ്‌ലര്‍ കാണാം…