ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ശ്രീനിവാസന്‍ ചിത്രം ഒരുങ്ങു

ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഷാബു ഉസ്മാന്‍ അണിയിച്ചൊരുക്കുന്ന ‘ലൂയിസ്’ എന്ന ചിത്രത്തില്‍ ദിവ്യാ പിള്ള എത്തുന്നു. ‘അയാള്‍ ഞാനല്ല’ ‘ഊഴം’ ‘കള’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാസ്വാദകര്‍ക്ക് സുപരിചിതയായ ദിവ്യാ പിള്ളയ്ക്ക് പ്രാധാന്യമുള്ള ഒരു വേഷമാണ് ചിത്രത്തില്‍ ഉള്ളത്. ശ്രീനിവാസനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത്. പ്രേക്ഷകര്‍ ഇന്നോളം കണ്ടു പരിചിതമായ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായാണ് ശ്രീനിവാസന്‍ ‘ലൂയിസി’ല്‍ എത്തുന്നത്. ശ്രീനിവാസനെ കൂടാതെ സായ്കുമാര്‍, ജോയ് മാത്യൂ, മനോജ് കെ ജയന്‍, അശോകന്‍, അജിത്ത് കൂത്താട്ടുകുളം, അസിസ് , സന്തോഷ് കീഴാറ്റൂര്‍, രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ആസ്റ്റിന്‍, കലാഭവന്‍ നവാസ്, ലെന, സ്മിനു സിജോ, മീനാക്ഷി, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം: മനു ഗോപാല്‍, ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനരചന: മനു മന്‍ജിത്ത്, ആലാപനം: നിത്യ മാമ്മന്‍, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റര്‍: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആര്‍ട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രില്‍സ്: ജാക്കി ജോണ്‍സന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹസ്മീര്‍ അരോമ, ഫിനാന്‍സ് കണ്‍ട്രോളര്‍: മനു വകയാര്‍, കോറിയോഗ്രാഫി: ജയ്, സ്റ്റില്‍: ശാലു പ്രകാശ്, പി.ആര്‍.ഒ: അയ്മനം സാജന്‍, മീഡിയാ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: എം. ആര്‍. പ്രൊഫഷണല്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

രോഹിത് വി.എസ് സംവിധാനം ചെയ്ത ചിത്രമാണ് ‘കള’. നായക സങ്കല്‍പ്പത്തെ തന്നെ മാറ്റി മറിച്ച ഒരു ചിത്രമായിരുന്നു കള.