കേശു ഈ വീടിന്റെ നാഥന്‍ ഒ.ടി.ടി റിലീസില്ല

കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ ഒ.ടി.ടി റിലീസിനില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. ഒരു അഭിമുഖത്തിലാണ് നാദിര്‍ഷ ഈ കാര്യം പറഞ്ഞത്. നാദിര്‍ഷ പറഞ്ഞതിന്റെ പൂര്‍ണ്ണ രൂപം താഴെ.

കേശു ഈ വീടിന്റെ നാഥന്‍. ഇപ്പോഴത്തെ അവസ്ഥയില്‍ റിലീസ് എന്ന് പറയുന്നത് ചിന്തിക്കാന്‍ പ്രയാസമാണ്. പക്ഷേ എന്നായാലും തിയേറ്റര്‍ റിലീസ് ആണ് ഞാനും ദിലീപും കാണുന്നത്. കാരണം ഈ സിനിമ ജനം തിയേറ്ററില്‍ വന്ന് പൊട്ടിചിരിച് കാണേണ്ട ഒരു സിനിമ ആണ്. ഒരുപാട് നര്‍മം ഉണ്ട് സിനിമയില്‍. ഒരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിയേറ്ററില്‍ വന്ന് ആര്‍ത്തുല്ലസിച് ചിരിച്ച് എന്‍ജോയ് ചെയ്യും എന്ന് കരുതുന്ന സിനിമ ആണ് ഇത്. അത് ഒരിക്കലും ഒരു ഒ ടി ടി റിലീസ് ആയി ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഉര്‍വശി ചേച്ചി പറഞ്ഞത് കരിയറില്‍ ചെയ്ത സിനിമകളില്‍ ഏറ്റവും പ്രതീഷയുള്ള സിനിമ ആണ് എന്നാണ്. നന്നായി വന്നിട്ടുണ്ട് എന്ന് ഞങ്ങളും കരുതുന്നു.

നാദിര്‍ഷാ സംവിധാനം ചെയ്ത് 2020ല്‍ പ്രദര്‍ശനത്തിനെത്തുവാന്‍ ഒരുങ്ങിയിരുന്ന ചലച്ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ദിലീപ് നായകനാകുന്ന ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ നായിക ഉര്‍വശിയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും,സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.അനില്‍ നായര്‍ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് നാദിര്‍ഷയാണ്. നിരവധി വ്യത്യസ്തത അവകാശപ്പെടാവുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിന്റെ രസകരമായ സെക്കന്റ് ലുക്ക് പോസ്റ്റര്‍ 2020 ഫെബ്രുവരി 8ന് റിലീസ് ചെയ്തു. ജോഡികളായി ദിലീപും ഉര്‍വശിയും അവരുടെ മക്കളായി വൈഷ്ണവി, നസ്ലന്‍ എന്നിവരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.