മഞ്ജു വാര്യർക്കും ക്ലബ് ഹൗസിൽ വ്യാജൻ; ‘ഫേക്ക് അലേർട്ടു’മായി താരം

ചുരുങ്ങിയ സമയം കൊണ്ട് തരംഗമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ക്ലബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഹൗസില്‍ അംഗമായത്.അതോടൊപ്പം തന്നെ താരങ്ങളുടെ പേരിലുളള വ്യാജ അക്കൗണ്ടുകള്‍ നിരവധിയാണ്.ഇപ്പോഴിത മഞ്ജു വാര്യരും വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.ഫേസ്ബുക്കിലൂടെയാണ് മഞ്ജു പ്രതികരണവുമായി എത്തിയിരിക്കുന്നത്.

‘ഫേക്ക് അലേര്‍ട്ട്’ എന്നാണ് മഞ്ജു കുറിച്ചത്.

പൃഥ്വിരാജ്, ടൊവിനോ, നിവിന്‍ പോളി, അസിഫ് അലി, ദുല്‍ഖര്‍ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ പേരിലുള്ള വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചാണ് സുരേഷ് ഗോപി രംഗത്ത് എത്തിയത്. ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച വ്യക്തി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.താന്‍ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിയുന്നു എന്നാണ് സൂരജ് കുറിപ്പില്‍ പറയുന്നത്. ശബ്ദം അനുകരിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഒരിക്കലും പൃഥ്വിരാജന്റെ ഐഡന്റിറ്റിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഫാന്‍സ് അസോസിയേഷനിലുള്ളവരെല്ലാം തന്നെ ചീത്ത വിളിക്കുകയാണ്. ചെയ്തത് തെറ്റായതിനാല്‍ ഒരിക്കല്‍ കൂടി രാജു ഏട്ടനോടും ഫാന്‍സിനോടും മാപ്പ് ചോദിക്കുന്നു എന്നാണ് സൂരജ് പറഞ്ഞത്.

ശബ്ദം മാധ്യമമായ ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഐഒഎസ് പ്ലാറ്റ്ഫോമില്‍ ഇറങ്ങിയത്. തുടര്‍ന്ന് ഈ വര്‍ഷം മെയ് 21ന് ആന്‍ഡ്രോയ്ഡ് അരങ്ങേറ്റം നടത്തിയത്. ആന്‍ഡ്രോയിഡ് അരങ്ങേറ്റത്തോടെ ആപ്പിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. പോള്‍ ഡേവിസണ്‍, റോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്നാണ് ക്ലബ്ബ് ഹൗസിന് രൂപം നല്‍കിയത്