മധുരമുളള നാരങ്ങമുട്ടായി

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലെ നാരങ്ങമുട്ടായി എന്നുടങ്ങുന്ന വീഡിയോ ഗാനം റിലീസ് ചെയ്തു.നാരങ്ങമുട്ടായി നാരങ്ങമുട്ടായി ഞാന്‍ പണ്ടുമേടിച്ച നാരങ്ങമുട്ടായി എന്നുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ദിലീപ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഗാനത്തിന്റെ ലിറികസും മ്യൂസിക്കും നാദിര്‍ഷയുടെതാണ് . നിരവിധി താരങ്ങളുടെ സോഷ്യല്‍ മീഡിയയിലീടെ ഗാനം പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ ചിത്രത്തിലെ ദിലീപിന്റെ മെയ്ക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ഗെറ്റപ്പുകളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്. ഉര്‍വശിയാണ് ചിത്രത്തിലെ നായിക.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍.

സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് നാഥ് ഗ്രൂപ്പ് ആണ്.തൊണ്ടിമുതലും ദൃക്സാക്ഷിയും,സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ശേഷമാണ് സജീവ് പാഴൂര്‍ ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.ഛായാഗ്രഹണം അനില്‍ നായര്‍. നാദിര്‍ഷയാണ് സംഗീതം. സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, അനുശ്രീ, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.കുടുംബപശ്ചാത്തലത്തില്‍ നര്‍മത്തില്‍ ചാലിച്ച കഥയാണ് ചിത്രം പറയുന്നത്. മില്ലേനിയം ഓഡിയോസിലൂടെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്യുന്നത്.

ജോഡികളായി ദിലീപും ഉര്‍വശിയും അവരുടെ മക്കളായി വൈഷ്ണവി, നസ്ലന്‍ എന്നിവരും എത്തിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.ചിത്രം ഒടിടി റിലീസ് അല്ലെന്നും നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.