‘കര്‍ണ്ണ’നിലെ പുതിയ ഗാനം

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണ്ണനിലെ പുതിയ ഗാനം പുറത്തിറങ്ങി. ഉട്രാദിങ്ക എപ്പോ എന്ന് തുടങ്ങുന്ന ഗാനം ദീയും സന്തോഷ് നാരായണനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ മാരി സെല്‍വരാജ് തന്നെയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണ്ണനില്‍ രജിഷ വിജയനാണ് നായിക. ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. 2021 ഏപ്രില്‍ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കലൈപുലി തനുവിന്റെ വി. ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലൊ തന്നെ വളരെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.