‘കര്‍ണ്ണ’നുമായി ആശിര്‍വാദ്

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കര്‍ണ്ണന്‍ കേരളത്തില്‍ റിലീസിനെത്തിക്കുന്നത് മോഹന്‍ലാലിന്റെ ആശിര്‍വാദ്.മോഹന്‍ലാലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഏപ്രില്‍ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മോഹന്‍ലാല്‍ ആശംസയും അറിയിച്ചിട്ടുണ്ട്.

പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണ്ണനില്‍ രജിഷ വിജയനാണ് നായികയായെത്തുന്നത്. ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. 2021 ഏപ്രില്‍ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പൂര്‍ത്തിയായത്.