‘തട്ടും പുറത്ത് അച്യുതന്റെ’ പുതിയ പോസ്റ്റര്‍ കാണാം

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രം ‘തട്ടും പുറത്ത് അച്യുതന്റെ’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം ക്രിസ്മസ് റിലീസായി കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും.

ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ശ്രവണയാണ് നായിക. എം സിന്ധുരാജാണ് തിരക്കഥയും സംഭാഷണവും. ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് നിര്‍വഹിക്കുന്നു. ബി.ആര്‍ പ്രസാദ്, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് ദീപാങ്കുരനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇര്‍ഷാദ്, അനില്‍ മുരളി, ബിജു സോപാനം, സംവിധായകന്‍ ജോണി ആന്റണി, സുബീഷ് സുധി, സന്തോഷ് കീഴാറ്റൂര്‍, കൊച്ചു പ്രേമന്‍, ജയശങ്കര്‍, പ്രസാദ്, മാസ്റ്റര്‍ അദീഷ്, അഞ്ജലി കൃഷ്ണ, ബിന്ദു പണിക്കര്‍, സീമ ജി നായര്‍, സേതുലക്ഷമി, താരാകല്യാണ്‍, വീണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.