കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ ലഹരി മരുന്ന്..?താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിരുന്നിന്റെ ചിത്രങ്ങളും വീഡിയോയും കരണ്‍ ജോഹര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

View this post on Instagram

Saturday night vibes

A post shared by Karan Johar (@karanjohar) on

ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിരോമണി അകലിദള്‍ എം.എല്‍.എ മജീന്ദര്‍ സിറ രംഗത്തെത്തിയിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് സെലിബ്രിറ്റികള്‍ ഉല്ലസിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കെട്ടുകഥയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മജീന്ദര്‍ സിറയുടെ ട്വീറ്റിനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ
നിങ്ങള്‍ അറിയാത്ത ആളെകുറിച്ച് ഇത്തരത്തിലുളള വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും അവിടെ ആരും മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മിലിന്ദ് ദേവ്‌റ പറഞ്ഞു. ആ വിരുന്നില്‍ തന്റെ ഭാര്യയും പങ്കെടുത്തിരുന്നു എന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

താരങ്ങളെ പിന്തുണച്ച് അവരുടെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. കാര്യമറിയാതെ കള്ളപ്രചരണം നടത്തരുതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.