‘വൂള്‍ഫി’ലെ ആദ്യ ഗാനമെത്തി

അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വൂള്‍ഫിലെ ആദ്യ ഗാനം പുറത്തിറങ്ങി. കണ്ണമ്മാ കണ്ണമ്മാ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുരത്തുവിട്ടിരിക്കുന്നത്.രജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍കിത്ത് മേനോന്‍, രാജശ്രീ സന്തോഷ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷാജി അസീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്. ഒരിടത്തൊരു പോസ്റ്റ് മാന്‍ എന്ന ചിത്രത്തിന് ശേഷം അസീസ് സംവിധാനം ചെയ്ത ‘എം80 മൂസ’ എന്ന ടെലിവിഷന്‍ സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രയപ്പെട്ടതായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് വൂള്‍ഫിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം.

ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിന്നത്.ഇന്ദുഗോപനാണ് ചിത്രത്തിന്റെ രചന. ക്രൈം രചനകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ഇന്ദുഗോപന്‍. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.