കങ്കണയ്ക്ക് പിന്തുണയുമായി ഹൃത്വിക്കിന്റെ സഹോദരി

ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു കാലത്ത് വന്‍ വിവാദമായിരുന്നു. ഇപ്പോള്‍ കങ്കണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൃത്വിക്കിന്റെ സഹോദരി സുനൈന റോഷന്‍. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. താന്‍ കങ്കണയെ പിന്തുണയ്ക്കുന്നുവെന്നാണ് സുനൈന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിക്കുന്നത്. നരകത്തിനുള്ളിലെ ജീവിതം തുടരുന്നുവെന്നും ആകെ മടുത്തുവെന്നും തൊട്ടുമുമ്പത്തെ ദിവസം സുനൈന ട്വീറ്റ് ചെയ്തിരുന്നു.

അതേ സമയം സുനൈന കങ്കണയുമായി ബന്ധപ്പെട്ടുവെന്നും മാപ്പ് തരണമെന്ന് കേണപേക്ഷിച്ചുവെന്നും കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍ ട്വീറ്റ് ചെയ്തിരുന്നു. സുനൈനയുടെ മാനസിക നിലയില്‍ പ്രശ്‌നമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും കുറച്ച്മുന്‍പ് പുറത്തുവന്നിരുന്നു. ബൈപോളാര്‍ ഡിസോഡറിന്റെ ചികിത്സയിലാണ് സുനൈന എന്നായിരുന്നു റിപ്പോര്‍ട്ട്. ‘താന്‍ ആശുപത്രിയില്‍ ചികിത്സയിലല്ല. തനിക്ക് ബൈപോളാര്‍ ഡിസോഡറുമില്ല. മരുന്ന് കഴിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ ചെമ്പൂരിലായിരുന്നു. അച്ഛന്റെ (രാകേഷ് റോഷന്‍) വീട്ടില്‍ എത്തിയപ്പോഴാണ് വിവരങ്ങള്‍ ഞാന്‍ അറിയുന്നത് എന്നായിരുന്നു സുനൈന അന്ന് പ്രതികരിച്ചത്. ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്താണ് സുനൈന ഇപ്പോള്‍ താമസിക്കുന്നത്.