സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പുമായ് സംവിധായകന്‍ എ.ആര്‍ മുരുകദോസ്

തുപ്പാക്കി, കത്തി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എ. ആര്‍ മുരുകദോസും വിജയ്‌യും ഒന്നിക്കുന്ന ചിത്രമായ സര്‍ക്കാരിലെ സഹതാരങ്ങള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പുമായി സംവിധായകന്‍. ചിത്രത്തിലെ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ സിനിമയുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നല്‍കിയ അഭിമുഖമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. തന്റെ ഫോയ്‌സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്

സിനിമ നിര്‍മ്മിക്കുന്നത് ഒരുപാട് പേരുടെ കഷ്ടപ്പാട് ആണെന്നും അതിനിടെ ചില ജൂനിയര്‍ താരങ്ങള്‍ അഭിമുഖം നല്‍കുന്നത് ശരിയായ രീതിയല്ലെന്നും മുരുകദോസ് കുറിക്കുന്നു. ഭാവിയില്‍ തങ്ങളുടെ അറിവില്ലാതെ ഇത്തരം അഭിമുഖങ്ങള്‍ നല്‍കുകയാണെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുരുകദോസ് വ്യക്തമാക്കുന്നുണ്ട്.
എ. ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രത്തില്‍ വിജയ്‌യുടെ നായികയായിയെത്തുന്നത് കീര്‍ത്തി സുരേഷ് ആണ്. ഒപ്പം വരലക്ഷ്മി, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.