കമ്മാരനുണ്ടായിതങ്ങനെ..!!!

','

' ); } ?>

ദിലീപ് നായകനായെത്തിയ ‘കമ്മാരസംഭവ’ത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടു. ദിലീപിന്റെ കിടിലന്‍ മേക്കോവറാണ് വീഡിയോയിലുള്ളത്. സംവിധായകന്‍ രതീഷ് അമ്പാട്ട് തന്നെയാണ് മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് സമീറ സനീഷിനും കലാസംവിധായകനായ ബംഗ്ലാനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ചു കൊണ്ടാണ് രതീഷ് അമ്പാട്ട് ഫേസ്ബുക്കിലൂടെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടത്.

ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്. തമിഴ് നടന്‍ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടത്. നമിതാ പ്രമോദായിരുന്നു നായിക.

മേക്കിംഗ് വീഡിയോ കാണാം..