വൈറലായി ബിഗ്ബിയുടെ റാപ് സോംഗ്

ആരാധകരുടെ സ്വന്തം ബിഗ്ബിയുടെ ഏറ്റവും പുതിയ റാപ് സോംഗാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. പുറത്തിറങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ അഞ്ച് മില്യണിലധികം പേര്‍ ഗാനം ഏറ്റെടുത്തു കഴിഞ്ഞു. അമിതാഭ് ബച്ചന്‍ പാടിയ നിരവധി ഗാനങ്ങള്‍ ഇതിനു മുന്‍പും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. ഏറ്റവും അവസാനം കഹാനി സിനിമക്ക് വേണ്ടി പാടിയ ബംഗാളി ഗാനവും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ബദ്‌ലാ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച ഔക്കത്ത് എന്ന റാപ് നമ്പറിലൂടെ വീണ്ടും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണ് താരം.

ഗാനം കാണാം..