പ്രേക്ഷകരെ വീണ്ടും കാണാന്‍ മോഹിപ്പിച്ച് കുമ്പളങ്ങിയുടെ രണ്ടാം ട്രെയ്‌ലര്‍..

','

' ); } ?>

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമ കണ്ടിറങ്ങിയ എല്ലാ പ്രേക്ഷകര്‍ക്കും തന്നെ ചിത്രം തങ്ങള്‍ക്ക് ഒരനഭവമായിരുന്നുവെന്ന അഭിപ്രായമാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകരെ വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന രംഗങ്ങളുമായി കുമ്പളങ്ങിയുടെ രണ്ടാമത്തെ ട്രെയിലര്‍ അണിയറപ്പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ‘

കിരണ്‍ ദാസിന്റെ ചിത്രസംയോജനത്തില്‍ പാണ്ഡവാസ് ഇലന്തലക്കൂട്ടവും സുശിന്‍ ശ്യാമുമാണ് പുതിയ ട്രെയ്‌ലറില്‍ മനോഹരമായി ഗാനമാലപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴിന് പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് മികച്ച അഭിപ്രായമായങ്ങള്‍ നേടിക്കൊണ്ട് തിയേറ്ററുകളിലെല്ലാം തന്നെ സജീവമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഷൈന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്സ് നവാഗതനായ മധു സി നാരായണനാണ് സംവിധാനം ചെയ്തത്. ശ്യാം പുഷ്‌കരന്റെതാണ് തിരക്കഥ. ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് ഫഹദ് കൈകാര്യം ചെയ്യുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധരനാണ്.

പുതിയ ട്രെയ്‌ലര്‍ കാണാം..