നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസ്സിനസ്സുകാരനും, ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ചലു ആണ് വരന്‍ . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള വിവാഹത്തില്‍ അടുത്ത ബന്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. താരത്തിന്റെ ബാച്ചലേറേറ്റ് പാര്‍ട്ടി ചിത്രങ്ങള്‍ക്ക് പിന്നാലെ ഹല്‍ദി ചിത്രങ്ങളും ആരാധകരുടെ മനം കവരുകയാണ്.

നിരവധി പേരാണ് നടിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. വിവാഹ ശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്ത്ഥനയും അനുഗ്രഹവും വേണമെന്നും ഇന്സ്റ്റഗ്രാമിലൂടെ കാജല്‍ അഗര്‍വാള്‍ പറഞ്ഞു. കോമാളിയാണ് ഏറ്റവും അവസാനം റിലീസായ കാജല്‍ ചിത്രം. മലയാളത്തിലേക്കും താരം എത്താന്‍ പോകുന്നതായി അടുത്തിടെ റിപോര്‍ട്ടുകള്‍ വന്നിരുന്നു.