ബിനീഷ് കൊടിയേരിയുടെ അറസ്റ്റ്: അന്വേഷണം സിനിമാരംഗത്തേക്ക്

ലഹരി മരുന്ന് കേസില്‍ ബിനീഷ് കൊടിയേരി അറസ്റ്റിലായതോടെ അന്വേഷണം സിനിമാരംഗത്തേക്കും നീളുന്നു. മലയാള സിനിമാ മേഖലയിലും നേരത്തെ അറസ്റ്റിലായ അനൂപിന് ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്.

മലയാള സിനിമാരംഗത്ത് നേരത്തെ ലഹരിയുമായി ബന്ധപ്പെട്ടുണ്ടായ കേസുകള്‍ വീണ്ടും അന്വേഷണപരിധിയില്‍ വരുമെന്നാണ് സൂചന. കേസിലുള്‍പ്പെട്ട ഇവരിലാര്‍ക്കെങ്കിലും അനൂപുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത് ലോക്ക്ഡൗണ്‍ സമയത്താണ് അനൂപിന്റെ നേതൃത്വത്തില്‍ സിനിമാമേഖലയിലേക്ക് കൂടുതലായി ലഹരിമരുന്നുകള്‍ ഒഴുകിയത്. കന്നഡ സിനിമാമേഖലയില്‍ നടന്‍മാരേക്കാള്‍ കൂടുതല്‍ നടിമാരാണ് ഇവരുടെ വലയിലുള്‍പ്പെട്ടിരുന്നത്. സമാന രീതിയില്‍ മലയാള സിനിമയില്‍ ഇവരുടെ ഇടപെലുണ്ടായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.