തെലുങ്കില്‍ തിരക്കിലാണ് ഷംന കാസിം

പുതിയ തെലുങ്ക് ചിത്രവുമായെത്തുകയാണ് നടി ഷംന കാസിം. ബാക്ക്‌ഡോര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഓര്‍ക്കിഡ് ഫിലിം സ്റ്റുഡിയോസിന്റെ ബാനറില്‍ ബി ശ്രീനിവാസറെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാരി ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തേജയാണ് നായക വേഷത്തിലെത്തുന്നത്. ലൊക്കേഷന്‍ ചിത്രങ്ങള്‍ ഷംന തന്നെയാണ് പുറത്ത് വിട്ടത്.