സിനിമയില്‍ പോകണ്ടെന്ന് പറഞ്ഞ നാട്ടുകാരുണ്ട്, ഇപ്പോള്‍ നാട് അറിയപ്പെടുന്നത് എന്റെ പേരില്‍: കൈലാഷ്

','

' ); } ?>

സിനിമയിലെത്താനുള്ള തന്റെ പഴയകാല കഷ്ടപ്പാടുകളെക്കുറിച്ചും നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ കൈലാഷ്. അവസരം തേടി നടന്നിരുന്ന കാലത്ത് പലരും തന്നെ സിനിമയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് തന്റെ നാട് അറിയപ്പെടുന്നത് സ്വന്തം പേരിലാണെന്നും താരം പറഞ്ഞു. ഒരു പൊതുവേദിയില്‍ സംസാരിക്കവെയാണ് കൈലാഷ് ഈ അനുഭവം പങ്കുവെച്ചത്.

നാടായ ഗള്‍ഫ് നാടുകളിലേക്ക് പോകാന്‍ നിരന്തരമായ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി. നാട്ടിലെ പതിവ് രീതി അനുസരിച്ച് ഏതെങ്കിലും വിസ സംഘടിപ്പിച്ച് വിദേശത്തേക്ക് പോവുക, തുടര്‍ന്ന് വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കുക എന്നതായിരുന്നു സുഹൃത്തുക്കളും നാട്ടുകാരും തനിക്ക് മുന്നില്‍ വെച്ച മാതൃക. ആ വഴി തെരഞ്ഞെടുക്കാനായിരുന്നു പലരുടെയും ഉപദേശം. എന്നാല്‍ ആ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് സിനിമയിലെത്തിയ തനിക്ക് ഇന്ന് തന്റെ നാട് അറിയപ്പെടുന്നത് സ്വന്തം പേരിലാണെന്നത് അഭിമാനകരമാണെന്നും കൈലാഷ് കൂട്ടിച്ചേര്‍ത്തു.

നടന്റെ ഈ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒട്ടേറെപ്പേര്‍ ഇത് മികച്ചൊരു പ്രചോദനാത്മക അനുഭവമായി പങ്കുവെക്കുമ്പോള്‍, ചിലര്‍ ട്രോളുകളിലൂടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ഗള്‍ഫില്‍ പോകാതിരുന്നതാണ് നല്ലതെന്ന് ചിലര്‍ തമാശരൂപേണ പരിഹസിക്കുമ്പോള്‍, ജീവിതവിജയത്തിന്റെ നേര്‍ക്കാഴ്ചയായാണ് മറ്റു ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

കൈലാഷിന്റെ വാക്കുകൾ;

”ഞാന്‍ പണ്ട് സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന സമയത്ത് എന്നോട് എല്ലാവരും പറഞ്ഞു ഈ പരിപാടിയ്ക്ക് പോകരുതെന്ന്. ഞങ്ങളുടെ നാട്ടിലെ എല്ലാവരും ഗള്‍ഫിലാണ്. എല്ലാവരേയും ആരെങ്കിലുമൊക്കെ ഒരു വിസ സംഘടിപ്പിച്ച് എവിടെയെങ്കിലുമൊക്കെ ആക്കും. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഒരു നഴ്‌സിനെക്കൊണ്ട് കല്യാണവും കഴിപ്പിക്കും. പിന്നെ അവര്‍ അവിടെ ചെന്ന് ജീവിക്കും. ഇത് നാട്ടിലെ സ്ഥിരം ഏര്‍പ്പാടാണ്.

അങ്ങനെ പോയാമതിയെന്ന പ്രഷര്‍ എനിക്കും ഭയങ്കരമായി ഉണ്ടായിരുന്നു. ഇപ്പോള്‍ എന്റെ നാട് ഉള്‍പ്പടെ അറിയപ്പെടുന്നത് എന്റെ പേരിലാണ്. എന്തൊരു അവസ്ഥയാണെന്ന് നോക്കണേ.

മോട്ടിവേഷനാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ‘വാഴ്‌കൈ മാറും, ഒരു നാള്‍ നമ്മ വെട്രി പേസും!, ഇതൊക്കെ ആണ് ലൈഫ്, അല്ലെങ്കിലും നാട്ടുകാരോട് പോകാന്‍ പറ കൈലാഷ് ബ്രോ, ഇതാണ് റിയല്‍ മോട്ടിവേഷന്‍’ എന്നിങ്ങനെയാണ് കമന്റുകള്‍.

അതേസമയം ചിലര്‍ കൈലാഷിനെ ട്രോളുകയും ചെയ്യുന്നുണ്ട്. ‘നാട്ടുകാര് പറഞ്ഞതാണ് ശരിയെന്ന് പിന്നീടാണ് മനസ്സിലായത്, നാട്ടുക്കാര്‍ക്ക് തെറ്റിയില്ല, ദീര്‍ഘവീക്ഷണം ഉള്ള നാട്ടുകാര്‍ ആയിരുന്നു. പക്ഷേ വിധി മറ്റൊന്നായി പോയി, ഗള്‍ഫില്‍ പോയാല്‍ മതിയായിരുന്നു. മലയാള സിനിമയെങ്കിലും രക്ഷപ്പെട്ടേനെ, ഇനിയും ഗള്‍ഫില്‍ പോകാന്‍ സമയമുണ്ട്’ എന്നിങ്ങനെയാണ് ചിലരുടെ പരിഹാസം.”

Leave a Reply

Your email address will not be published. Required fields are marked *