വീണ്ടും പ്രതിസന്ധിയിലായി ‘കടുവ’

ഷാജികൈലാസ് പൃഥ്യിരാജ് ‘ചിത്രം’ കടുവ വീണ്ടും പ്രതിസന്ധിയില്‍.ചിത്രത്തിനെതിരേ പാലാ സ്വദേശിയായ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ എന്നയാള്‍ രംഗത്ത് വന്നതോടെയാണ് സിനിമ വീണ്ടും പ്രതിസന്ധിയിലായത്. ചിത്രത്തിലെ കഥാപാത്രത്തിന് തന്റെ പേരുമായി സാമ്യമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പുതിയ എതിര്‍പ്പ്.തന്റെ അനുവാദമില്ലാതെ ചിത്രം പുറത്തിറക്കാനാകില്ലെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സുരേഷ് ഗോപിയെ നായകനാക്കി ടോമിച്ചന്‍ മുളകുപാടം ഒരുക്കുന്ന കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രവും,കടുവ സിനിമയുമായി ബന്ധപ്പെട്ട പ്രശ്ന്നങ്ങള്‍ക്കൊടുവിലാണ് പുതിയ പ്രതിസന്ധി.

കോപ്പിറൈറ്റ് ആക്ട് പ്രകാരം കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രത്തിനെതിരെ ജിനു എബ്രഹാം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്‌സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.