എം.എസ് വിശ്വനാഥനെന്ന സംഗീതജ്ഞന്റെ ഓര്‍മ്മദിനത്തില്‍

എം.എസ് വിശ്വനാഥനെന്ന സംഗീതജ്ഞന്റെ ഓര്‍മ്മദിനത്തില്‍ ആദരാഞ്ജലികളുമായി സംവിധായകന്‍ വിനയന്‍. എം.എസ്. വിശ്വനാഥന്‍ (എം.എസ്.വി.) ജൂലൈ 14, 2015നാണ് അദ്ദേഹം വിടവാങ്ങിയത്. തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതസംവിധായകനാണ്. അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തില്‍ മെല്ലിസൈ മന്നര്‍ എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ഗാനം ചെയ്ത ചില ഗാനങ്ങളും സിനിമയും താഴെ…
ഈശ്വരനൊരിക്കല്‍… ലങ്കാദഹനം
തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു… ലങ്കാദഹനം
സ്വര്‍ഗ്ഗനന്ദിനീ … ലങ്കാദഹനം
നക്ഷത്രരാജ്യത്തെ… ലങ്കാദഹനം
സുപ്രഭാതം സുപ്രഭാതം… പണിതീരാത്ത വീട്
കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച… പണിതീരാത്ത വീട്
ഹൃദയവാഹിനീ ഒഴുകുന്നു നീ… ചന്ദ്രകാന്തം
ഉദിച്ചാല്‍ അസ്തമിക്കും… ദിവ്യദര്‍ശനം
രാജീവനയനേ നീയുറങ്ങു… ചന്ദ്രകാന്തം
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പ്പം… പണിതീരാത്ത വീട്
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍… പണിതീരാത്ത വീട്
അഷ്ഠപതിയിലെ നായികേ… ജീവിക്കാന്‍ മറന്നുപോയ സ്ത്രീ
ദൈവം തന്ന വീട്… അവള്‍ ഒരു തുടര്‍ക്കഥ
എന്റെ രാജ കൊട്ടാരത്തിനു… വേനലില്‍ ഒരു മഴ
സ്വര്‍ഗമെന്ന കാനനത്തില്‍… ചന്ദ്രകാന്തം
സത്യനായകാ… ജീവിതം ഒരു ഗാനം
പുലരിയോടോ സന്ധ്യയോടോ… സിംഹാസനം
ചലനം ജ്വലനം… അയ്യര്‍ ദ ഗ്രേറ്റ്
ജനിച്ചതാര്‍ക്കു വേണ്ടി അറിയില്ലല്ലോ… സിംഹാസനം

സംവിധായകന്‍ വിനയെന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ…

‘കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ…’ ഈ ഒരൊറ്റ പാട്ടുകൊണ്ടു തന്നെ മലയാളിയുടെ മനം കവര്‍ന്ന എം.എസ് വിശ്വനാഥനെന്ന അനശ്വര സംഗീതജ്ഞന്റെ ഓര്‍മ്മദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..
2007 ല്‍ ‘മാക്ട’ എന്ന സിനിമാ സാംസ്‌കാരിക സംഘടനയുടെ ചെയര്‍മാനായിരുന്ന അവസരത്തില്‍, കോട്ടയത്തു വച്ച് കൂടിയ മാക്ട വാര്‍ഷികത്തില്‍ എം എസ് വി യെ ആദരിച്ചിരുന്നു…അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ബഹുമാന്യനായ ശ്രീ ഉമ്മന്‍ ചാണ്ടിയാണു സമീപം…