‘കടവുള്‍ സകായം നടനസഭ’ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.’കടവുള്‍ സകായം നടനസഭ’ എന്നാണ് ചിത്രത്തിന്റെ പേര്.സത്യനേശന്‍ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.

രാജശ്രീ ഫിലിംസിന്റെ ബാനറില്‍ സീനു മാത്യൂസ്,രമേശ് കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന ബിപിന്‍ ചന്ദ്രനാണ്. അഭിനന്ദ് രാമാനുജന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം സാം സി.എസ്.