വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ റാന്നി ,’സാജന്‍ ബേക്കറി സിന്‍സ് 1962′

അജു വര്‍ഗീസ് നായകനായി എത്തുന്ന ‘സാജന്‍ ബേക്കറി സിന്‍സ് 1962’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ റാന്നി എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഫണ്‍ന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും,വിശാഖ്സുബ്രഹ്‌മണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.സംവിധാനം അരുണ്‍ ചന്തു.അജു വര്‍ഗീസ്,അരുണ്‍ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.ലെന,ഗ്രേസ് ആന്റണി ,രഞ്ജിത മേനോന്‍,ഗണേശ് കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.