തമ്പാന്റെ കൂടെ സഞ്ചരിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു ; രഞ്ജിൻ രാജ്

വലിയ ഒരു സിനികയാണ് കാവല്‍ , കൂടാതെ തമ്പാന്റെ ഒരു പവര്‍ ഉണ്ട് ഈ ചിത്രത്തിനെന്ന് സംഗീത സംവിധായകന്‍ രഞ്ജിൻ രാജ്.ജോസഫിലെ പൂമുത്തോളെ എന്ന പാട്ടിലൂടെ എല്ലാവര്‍ക്കും പരിചിതനാണ് രജിന്‍.കാവല്‍ എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ സിനിമ ഡിമാന്റ് ചെയ്യുന്ന പാട്ടുകളാണ് ചെയ്തിരിക്കുന്നതെന്നും ദ ക്യു അഭിമുഖത്തില്‍ രഞ്ജിൻ രാജ് പറഞ്ഞു.

കാവല്‍ എന്ന ചിത്രത്തിലെ രണ്ട് പാട്ടുകളാണ് റിലീസ് ചെയ്തിരിക്കുന്നത്.സിനിമ പറയുന്ന കാര്യത്തിന്റെ ആഴം ആ പാട്ടിലൂടെ കണ്‍വെ ചെയ്യാനാണ് ശ്രമിച്ചത്.അതു പോലെതന്നെ പാട്ടിന്റെ വരികള്‍ക്കനുസരിച്ചാണ് രണ്ട് പാട്ടുകളും നിഥിന്‍ ഷൂട്ട് ചെയ്തിരിക്കുന്നത്.ചിത്രത്തില്‍ പശ്ചാത്തല സംഗീതം ചെയ്യുമ്പോള്‍ പോലും ക്യാരക്ടറിന്റെ ഇമോഷന്‍ ആണ് നല്‍കാന്‍ ശ്രമിച്ചിട്ടുളളതെന്നും രഞ്ജിൻ പറഞ്ഞു.

പവര്‍ എപ്പോഴും കണ്‍വിന്‍സിങ്ങായി ആളുകളിലെത്തിക്കണം.അപ്പോള്‍ മ്യൂസിക്ക് പ്രേഡക്ഷനില്‍ കുറച്ചുകൂടെ ശ്രദ്ധിക്കണം അത്തരത്തിലാണ് കവല്‍ ഒരുക്കിയത്.തീയേറ്ററിനെ മുന്നില്‍ കണ്ടു കൊണ്ടാണ് ഇതിന് വേണ്ടി വര്‍ക്ക് ചെയ്തതെന്നും രഞ്ജിൻ രാജ് പറഞ്ഞു

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് കാവല്‍. നവംബര്‍ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്.കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഗുഡ്വില്‍ എന്റര്‍ടെയ്ന്റമെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിഥിന്‍ രഞ്ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആണ്. ബി കെ ബരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗന്‍.

സുരേഷ് ഗോപി പ്രധാന കഥാപാത്രമായി അവസാനമായി പുറത്തിറങ്ങി ചിത്രം അനൂപ് സത്യന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്.ശോഭന,ദുല്‍ഖര്‍ സല്‍മാന്‍.കല്ല്യാണി പ്രിയദര്‍ശന്‍.കെ പി എ സി ലളിത തുടങ്ങിയ വന്‍ താരനിരതന്നെയുണ്ടായിരുന്നു ചിത്രത്തില്‍.