സജിയേട്ടാ ഞാനിപ്പഴും പറയ്യാണ് ഇവിടെ സേഫ് അല്ല


സജിയേട്ടാ ഞാനിപ്പഴും പറയ്യാണ് ഇവിടെ സേഫ് അല്ല ഈ ഒറ്റ ഡയലോഗ് കൊണ്ട് ജാന്‍ എ മന്‍ എന്ന സിനിമയില്‍ ശ്രദ്ധ നേടിയ നടനാണ് ശരത്ത് സഭ.താരത്തിന്റെ പേരറിയാതെ ആരാധകര്‍ തിരിച്ചിലില്‍ ആയിരുന്നു.വളരെ രസകരമായ ഒരു കഥാപാത്രത്തെയാണ് ശരത്ത് ചിത്രത്തില്‍ അവതരിപ്പിരിക്കുന്നത്.

പാലക്കാടന്‍ ഭാഷ സംസാരിക്കുന്ന ഒരു ഗുണ്ടയായാണ് താരം ചിത്രത്തിലെത്തുന്നത്.ഗണപതി വഴിയാണ് ചിത്രത്തില്‍ എത്തിയതെന്നും, ആദ്യം തിരുവനന്തപുരം ഭാഷയായിരുന്നു ക്യാരക്ടറിന് ഉണ്ടായിരുന്നത്. അത് എനിക്ക് അത്ര രസകരമായി തോന്നിയില്ല.ഞാന്‍ ചോദിച്ചിരുന്നു പാലക്കാട് ഭാഷ പിടിക്കാന്‍ പറ്റുമോ എന്ന് .എന്നാല്‍ ആദ്യം തിരുവന്തപുരം ഭാഷ നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞു.പിന്നീട് പാലക്കാട് ഭാഷയിലേക്ക് മാറ്റുകയായിരുന്നു എന്നും ശരത്ത് പറഞ്ഞു.ജാന്‍ എ മന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ബന്ധപ്പെട്ട് ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ശരത്ത് സഭ ഇക്കാര്യം പറഞ്ഞത്.ഒറ്റായാള്‍ പാത ,മറവി,തരംഗം,മിസ്റ്റര്‍ ആന്റ് മിസ് റൗഡി,ഒടിയന്‍ തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്പൂര്‍ണ്ണ കോമഡി എന്റര്‍ടെയ്നര്‍ ചിത്രമാണ് ജാന്‍.എ.മന്‍.ജോയ് മോന്‍ എന്ന ബേസിലിന്റെ കഥാപാത്രം തന്റെ പിറന്നാള്‍ ആഘോഷത്തിനായി നാട്ടില്‍ എത്തുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.വിജയകരമായി ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.നവംബര്‍ 19 നാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്.ചിദംബരമാണ് ചിത്രത്തിന്റെ സംവിധാകന്‍.

മലയാള സിനിമയിലെ യുവതാരങ്ങളായ ബേസില്‍ ജോസഫ്, ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് പ്രധാന വേഷങ്ങഴില്‍ ചിത്രത്തില്‍ എത്തുന്നത്. ഇവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലുണ്ട്.വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.’വികൃതി’ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ റിവ്യു താഴേ കാണാം,