ത്രികോണ പ്രണയകഥയുമായി ‘കാതുവാക്കിലെ രണ്ടു കാതല്‍’

','

' ); } ?>

വിജയ് സേതുപതി , നയന്‍താര, സാമന്ത റൂത്ത് പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കാതുവാക്കിലെ രണ്ടു കാതല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ കമിതാക്കളാണ് മൂവരുടെയും കഥാപാത്രങ്ങള്‍. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പുറത്തെത്തിയ ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏറെ രസകരമാണ്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റാംബോയായി സേതുപതി എത്തുമ്പോള്‍ കണ്‍മണിയായി നയന്‍താരയും ഖദീജയായി സാമന്തയും എത്തുന്നു. കല മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എസ് ആര്‍ കതിരും വിജയ് കാര്‍ത്തിക് കണ്ണനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായന്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധ് സംഗീതം പകരുന്ന 25-ാം ചിത്രമാണിത്. ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തും.

വിജയ് സേതുപതിയെ നായകനാക്കി ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ എം. മണികണ്ഠന്‍ ഒരുക്കിയ ചിത്രം ‘കടൈസി വ്യവസായി’ യാണ് അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം .സംവിധായകന്‍ തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്.ആണ്ടവന്‍ കട്ടളൈ എന്ന ചിത്രത്തിനു ശേഷം മണികണ്ഠനും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. വിജയ് സേതുപതിക്കൊപ്പം 85 കാരനായ നല്ലാണ്ടി എന്ന കര്‍ഷകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.വിജയ് സേതുപതിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. യോഗി ബാബുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കര്‍ഷകരുടെ യഥാര്‍ത്ഥ ജീവിതവും അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുമൊക്കെ ഇന്നത്തെ സാമൂഹിക വ്യവസ്ഥയിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് കടൈസി വ്യവസായി.