പറയാന്‍ മടിക്കുന്ന ഒരു കഥ തുറന്ന് പറഞ്ഞ് കാമസൂത്രം ‘ An immoral love story’

എല്ലാവര്‍ക്കും അറിയുന്ന ഒരു പ്രണയ കഥ, എന്നാല്‍ എല്ലാവരും പറയാന്‍ മടിയ്ക്കുന്ന, പറയാന്‍ അറയ്ക്കുന്ന ഒരു കഥ, അത് ധൈര്യമായി പറയാന്‍ ശ്രമിയ്ക്കുകയാണ് കാമസൂത്രം എന്ന ഷോര്‍ട്ട് ഫിലിം. ഈ ചിത്രത്തിന്റെ പേരു പോലും അത്തരത്തില്‍ ഒരു തുറന്നു പറച്ചിലാണ്. ‘An immoral love story’ എന്ന ടാഗ് ലൈന്‍ കൂടി ആകുമ്പോള്‍ കഥാസാരം എല്ലാവര്‍ക്കും എളുപ്പത്തില്‍ വായിച്ചെടുക്കാനും പറ്റും.

ജയന്‍ സി. ചെല്ലാനം സംവിധാനം ചെയ്ത സിനിമ വിമി തങ്കനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജിപ്‌സാ ബീഗം, റുംഷി ഖാന്‍, അപ്പൂസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബത്തിനുള്ളിലെ സുദൃഡമായ ബന്ധങ്ങള്‍ക്കുപരിയായി മറ്റ് സുഖങ്ങള്‍ തേടി പോകുന്നവരെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലും അതിന്റെ അപകടാവസ്ഥകളും ഈ കൊച്ചു ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

അലോണജോസ് ഇമ്മാനുവല്‍ എന്ന ചെറുപ്പക്കാരിയുടെ വഴി തെറ്റിയ ജീവിത രീതികളും അലോണയിലൂടെ നമ്മുടെ ഇന്നത്തെ സമൂഹം എവിടെ എത്തി നില്‍ക്കുന്നു എന്നുള്ള അപകടകരമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കാമസൂത്രം എന്ന ഈ സിനിമ. 2018ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സുഡാനിയ ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ച നൗഫല്‍ അബ്ദുള്ളയാണ് കാമസൂത്രത്തിന്റെയും എഡിറ്റിംഗ്. എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിന് സംഗീതം നല്‍കിയ വരുണ്‍ ഉണ്ണിയാണ് സംഗീത സംവിധാനം.