കാലം മാറും പഴയ കാലം തിരികെ വരുക തന്നെ ചെയ്യും;കെ മധു

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനം മറ്റൊരു അധ്യയനവര്‍ഷം ആരംഭിക്കുകയാണ്. കഴിഞ്ഞ വര്‍ഷം എന്നപോലെ തന്നെ ഇക്കുറിയും ക്ലാസുകള്‍ ഡിജിറ്റലായാണ് നടക്കുന്നത്. ഈ ദിനത്തില്‍ തന്റെ സ്‌കൂള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ കെ മധു.

മഴ കുതിര്‍ന്ന ഒരു അധ്യയനവര്‍ഷം എനിക്കും ഉണ്ടായിരുന്നു.അച്ഛന്‍ വാങ്ങി തന്ന പുത്തന്‍ കുടയും ബാഗുമായി പള്ളിക്കൂടത്തിലേക്കുളള ആ യാത്ര എത്ര രസകരമായിരുന്നു. ഇന്ന് പുതിയ അധ്യയനവര്‍ഷത്തിന് ആരംഭമാണ്. പക്ഷെ കാലത്തിന്റെ മുഖം തന്നെ മാറിയിരിക്കുന്നു. കൂട്ടുകാരെയും അധ്യാപകരെയും സ്‌ക്രീനുകള്‍ക്കപ്പുറത്ത് തൊടാതെ കാണാം; പക്ഷെ അതും കാലത്തിന്റെ അനിവാര്യതയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് കരുതല്‍ തന്നെയാണ് രക്ഷ. ആ കരുതല്‍ രീതിയുടെ പുത്തന്‍ ജീവിത വ്യത്യാസങ്ങള്‍ നാം ഓരോരുത്തരും ഏറ്റെടുക്കുക തന്നെ ചെയ്യണം, ഒപ്പം നമ്മുടെ കുഞ്ഞുങ്ങള്‍ ഒരു തരി പോലും നിരാശരാകരുത്.കാലം മാറും പഴയ കാലം തിരികെ വരുക തന്നെ ചെയ്യും. സന്തോഷവും ആഹ്ലാദവും സൗഹാര്‍ദ്ദവും നിറഞ്ഞ അധ്യയനവര്‍ഷം കാലമേറെയെല്ലാതെ നമുക്ക് തിരികെ പിടിക്കാന്‍ സാധിക്കും. ഊര്‍ജ്ജസ്വലമായ ഭാവുകങ്ങള്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും നേരുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,

മഴ കുതിർന്ന ഒരു അധ്യയനവർഷം എനിക്കും ഉണ്ടായിരുന്നു. അന്ന് മഴയെത്തുംമുമ്പേ സ്കൂളിലെത്താൻ ഞാനൊരിക്കലും ശ്രമിച്ചിരുന്നില്ല നല്ല മഴ നനഞ്ഞ്…റോഡിൽ മഴ തീർക്കുന്ന ചെറു ചാലിൽ കാലുകൾ ഓടിച്ച്… ജലകണങ്ങൾ തെന്നി തെറിപ്പിച്ച്… സന്തോഷിച്ച ഒരു ബാല്യം.ഹരിപ്പാട് കുമാരപുരം എന്ന ഗ്രാമനന്മയിലാണ് എന്റെ ബാല്യം. വീടിനു അടുത്തുള്ള KKKVM school ൽ ആയിരുന്നു LP സ്കൂൾ വിദ്യാഭ്യാസം; ക്ലാസ്മുറി പഠനത്തിന്റെ ആദ്യ നാളുകൾ; അച്ഛൻ വാങ്ങി തന്ന പുത്തൻ കുടയും ബാഗുമായി പള്ളിക്കൂടത്തിലേക്കുളള ആ യാത്ര എത്ര രസകരമായിരുന്നു. ഇന്ന് പുതിയ അധ്യയനവർഷത്തിന് ആരംഭമാണ്. പക്ഷെ കാലത്തിന്റെ മുഖം തന്നെ മാറിയിരിക്കുന്നു. കൂട്ടുകാരെയും അധ്യാപകരെയും സ്ക്രീനുകൾക്കപ്പുറത്ത് തൊടാതെ കാണാം; പക്ഷെ അതും കാലത്തിന്റെ അനിവാര്യതയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് കരുതൽ തന്നെയാണ് രക്ഷ. ആ കരുതൽ രീതിയുടെ പുത്തൻ ജീവിത വ്യത്യാസങ്ങൾ നാം ഓരോരുത്തരും ഏറ്റെടുക്കുക തന്നെ ചെയ്യണം, ഒപ്പം നമ്മുടെ കുഞ്ഞുങ്ങൾ ഒരു തരി പോലും നിരാശരാകരുത്.കാലം മാറും പഴയ കാലം തിരികെ വരുക തന്നെ ചെയ്യും. സന്തോഷവും ആഹ്ലാദവും സൗഹാർദ്ദവും നിറഞ്ഞ അധ്യയനവർഷം കാലമേറെയെല്ലാതെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കും. ഊർജ്ജസ്വലമായ ഭാവുകങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും നേരുന്നു.