ഇംഗ്ലീഷ് മീഡിയത്തില്‍ 10 വര്‍ഷം നരകിച്ച ഞാന്‍

ജൂണ്‍ 1 സ്‌കൂള്‍ പഠന കാലത്ത് ഇത്രയും വെറുക്കപ്പെട്ട തിയതി വേറെയില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. (1990 – 2000) കാലഘട്ടത്തില്‍ സ്‌കൂള്‍ പഠനകാലത്തെ അനുഭവമാണ് അധ്യയന വര്‍ഷാരംഭം ഒമര്‍ ലുലു പങ്കുവെച്ചത്. വെക്കേഷന്‍ കഴിഞ്ഞ് വീണ്ടും പീഡന കാലഘട്ടമായിരുന്നു സ്‌കൂളെന്ന് അദ്ദേഹം. ടി ഇപോസിഷന്‍ വീട്ട്ക്കാരുടെ മുന്‍പില്‍ വെച്ചുള്ള ഹരാസ്‌മെന്റ് എല്ലാ ദിവസവും സ്‌കൂളില്‍ എതാതിരിക്കാന്‍ പ്രാര്‍ത്ഥിക്കും. അന്നത്തെ കാലത്ത് സര്‍ക്കാര്‍ സ്‌ക്കൂളില്‍ പഠിച്ചവര്‍ക്ക് കിട്ടിയ ലൈഫ് ആണ് സ്വര്‍ഗ്ഗമെന്ന് പറഞ്ഞാണ് ഒമര്‍ ലുലു പോസ്റ്റ് അവസാനിപ്പിക്കുന്നത്. മലയാളചലച്ചിത്രസംവിധായകനായ ഒമര്‍ലുലുവിന്റെ യഥാര്‍ത്ഥ പേര് ഒമര്‍ അബ്ദുള്‍ വഹാബ്. 1984 ഒക്ടോബര്‍ 31ന് തൃശ്ശൂര്‍ ജില്ലിയില്‍ ജനനം. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപകരമായി മികച്ച വിജയമാണ് നേടിയത്. സൈജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, അനു സിതാര തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2017ല്‍ ഹണി റോസ്, ബാലു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചങ്ക്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. ഒരു അഡാറ് ലവ്, ധമാക്ക, പ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ബാബു ആന്റണിയെ നായകനാക്കി ഇനി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ഡെന്നീസ് ജോസഫാണ് തിരക്കഥ. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

മോന്‍ ഇംഗ്ലീഷ് മീഡിയത്തില്ലാ(1990 2000)
ജൂണ്‍ 1 സ്‌കൂള്‍ പഠന കാലത്ത് ഇത്രയും വെറുക്കപ്പെട്ട തിയതി വേറെയില്ല വെക്കേഷന്‍ കഴിഞ്ഞ് വീണ്ടും പീഡന കാലഘട്ടമായിരുന്നു സ്‌കൂള്‍.അടി ഇപോസിഷന്‍ വീട്ട്ക്കാരുടെ മുന്‍പില്‍ വെച്ചുള്ള ഹരാസ്‌മെന്റ് എല്ലാ ദിവസവും സ്‌കൂളില്‍ എതാതിരിക്കാന്‍ പ്രാര്‍ത്ഥിക്കും.പഠിക്കാന്‍ മോശമായ എന്നെ പോലെ ഉണ്ടായിരുന്ന പ്രൈവറ്റ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍തഥിക്കള്‍ക്ക് അന്നതെ കാലത്ത് മിക്കവര്‍ക്കും ഇങ്ങനതെ അനുഭവം തന്നെ ആയിരിക്കാം. അന്നത്തെ കാലത്ത് സര്‍ക്കാര്‍ സ്‌ക്കൂളില്‍ പഠിച്ചവര്‍ക്ക് കിട്ടിയ ലൈഫ് ആണ് സ്വര്‍ഗ്ഗം(അക്കരെ നിക്കുമ്പോള്‍ ഇക്കര പച്ച ആണോ എന്ന് അറിയില്ല).ഇംഗ്ലീഷ് മീഡിയത്തിലാണ് മക്കള്‍ പഠിക്കുന്നത് എന്ന് പോങ്ങച്ചത്തോടെ പറയാന്‍ 10 വര്‍ഷം നരകിച്ച ഞാന്‌.