അതിഗംഭീരം, മൂർച്ചയേറിയ, ബുദ്ധിപരമായ സൃഷ്‌ടി; “ബാലൻ” തിയേറ്ററുകളിൽ നഷ്ട‌പ്പെടുത്തരുതെന്ന് ജ്യോതിക

','

' ); } ?>

ചിദംബരം സംവിധാനം ചെയ്‌ത ബാലൻ എന്ന ചിത്രത്തെ അതി ഗംഭീരമെന്ന് പ്രശംസിച്ച് തെന്നിന്ത്യൻ നടി ജ്യോതിക. സ്വന്തം താരമൂല്യത്തിൻ്റെ എല്ലാ അംശങ്ങളെയും ഉപേക്ഷിച്ച് ടൊവിനോ തോമസ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്‌ചവെച്ചിരിക്കുന്നതെന്നും, ഈ വലിയ ദുഷ്ട ലോകത്തിൽ നഷ്‌ടപ്പെടുന്ന നിഷ്കളങ്കതയുടെയും മാതൃത്വത്തിന്റെയും കഥ പറയുന്ന ഈ ചിത്രം തിയേറ്ററുകളിൽ നഷ്ട‌പ്പെടുത്തരുതെന്നും ജ്യോതിക പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ സൂര്യക്കൊപ്പം സംവിധായകൻ ചിദംബരത്തെ നേരിട്ടുകണ്ടതിൻ്റെ ചിത്രത്തോടൊപ്പമാണ് ജ്യോതികയുടെ കുറിപ്പ്.

ജ്യോതികയുടെ കുറിപ്പ്;

“ചിദംബരം ഒരുക്കിയ ബാലൻ-ദ ബോയ് എന്ന ചിത്രത്തെ അതിഗംഭീരമെന്നേ വിശേഷിപ്പിക്കാനാകൂ. സഹാനുഭൂതി, നിഗൂഢത, നിഷ്‌കളങ്കത, ക്രിമിനൽ പ്രവണത എന്നിവയെല്ലാം സമന്വയിപ്പിച്ച്, കാണികളെ ആകാംക്ഷയിലും അത്ഭുതത്തിലും നിർത്തുന്ന ജീത്തു മാധവൻ്റെ തിരക്കഥയും ബാലൻ എന്ന ഈ ചിത്രത്തെ ഒരു മാസ്റ്റർപീസാക്കി മാറ്റി.

സ്ത്രീത്വത്തിന്റെ്റെ ശക്തമായ പ്രതിരൂപമായി ഫർസാന വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്‌ചവെച്ചു. ആദിശേഷൻ്റെ കണ്ണുകളിലെ നിഷ്കളങ്കതയും ആഴവും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറുന്നു. ധൈര്യശാലിയായ ഡോളി ജൂൺ എന്ന കഥാപാത്രത്തെയും പ്രത്യേകം പറയേണ്ടതാണ്. എത്ര പുതുമയുള്ള കഥാപാത്രസൃഷ്ടിയും ധൈര്യം നിറഞ്ഞ പ്രകടനവുമാണത്. സ്വന്തം താരമൂല്യത്തിൻ്റെ എല്ലാ അംശങ്ങളെയും ഉപേക്ഷിച്ച് ടൊവിനോ തോമസ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്‌ചവെച്ചിരിക്കുന്നത്. സുഷിൻ ശ്യാമിൻ്റെ സംഗീതം ആദ്യ പകുതിയിൽ നമ്മെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും, രണ്ടാം പകുതിയിൽ വൈകാരികമാക്കുകയും ചെയ്യുന്നു. ഷൈജു ഖാലിദിൻ്റെ ക്യാമറ വർക്കിൽ കവിതാത്മകമായ ക്ലോസപ്പുകളും ചിത്രങ്ങൾപോലെ മനോഹരമായ ഫ്രെയിമുകളുമുണ്ട്. ഇത് തികച്ചും ഒരു ദൃശ്യവിരുന്ന് തന്നെ.

ഈ വലിയ ദുഷ്ട ലോകത്തിൽ നഷ്‌ടപ്പെടുന്ന നിഷ്കളങ്കതയുടെയും മാതൃത്വത്തിന്റെയും കഥ പറയുന്ന ഈ ചിത്രം തിയേറ്ററുകളിൽ നഷ്ട‌പ്പെടുത്തരുത്! മൂർച്ചയേറിയ, ബുദ്ധിപരമായ സൃഷ്‌ടിയാണ് ബാലൻ. മലയാള സിനിമാ ലോകത്തിൽ നിന്ന് വീണ്ടും ഒരു രത്നം ഉയർന്നു വരുന്നു. ഇന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം.” ജ്യോതിക കുറിച്ചു.

മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർഹിറ്റിനുശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ബാലൻ. അഞ്ച് വയസ്സുകാരനായ ഒരു ബാലന്റെയും അവന്റെ അമ്മയുടെയും കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി സിനിമയെന്നതിനേക്കാൾ കൂടുതലായി, സുരക്ഷിതത്വത്തിനായുള്ള ഒരു അമ്മയുടെയും മകൻ്റെയും നിരന്തരമായ അന്വേഷണമാണ് കാണിക്കുന്നത്.

മുഹമ്മദ് സിനാൻ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആൻ്റണി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റുതാരങ്ങൾ. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്‌പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്.