കൗമാരക്കാര്‍ക്കൊരു കൗതുകമായി ജൂണിന്റെ ട്രെയ്‌ലര്‍…

അഹമ്മദ് കബീര്‍ സംവിധാനത്തില്‍ രജിഷ വിജയന്‍ തന്റെ വ്യത്യസ്ത ഗെറ്റപ്പുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ജൂണ്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലെ ഒഫീഷ്യല്‍ പേജിലൂടെയാണ് അണിയറപ്പ്രവര്‍ത്തകര്‍
ട്രെയ്ലര്‍ പുറത്ത് വിട്ടത്. ചിത്രം ഫെബ്രുവരി 15ന് തിയ്യേറ്ററുകളിലെത്താനിരിക്കുകയാണ്.

പേര് പോലെ തന്നെ രജിഷ അവതരിപ്പിക്കുന്ന ‘ജൂണ്‍’ എന്ന പെണ്‍കുട്ടിയുടെ യൗവ്വനകാലത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. രാജിഷയും ജോജു ജോര്‍ജും അച്ഛനും മകളുമായാണ് ജൂണിലെത്തുന്നു. നല്ലൊരു ഫാമിലി
ഡ്രാമ സിനിമയായിരിക്കും ജുണ്‍ എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്‌.

പ്രമുഖ താരം ടൊവീനൊയും ട്രെയ്‌ലര്‍
തന്റെ പേജിലൂടെ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു. ഫ്രെഡേ ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം വിജയ് ബാബുവാണ് സംവിധാനം ചെയ്യുന്നത്. എഡിറ്റിങ്ങ് ലിജോ പോള്‍, ഛായാഗ്രഹണം ജിതിന്‍, സംഗീതം ഇഫ്തി മെയ്ക്ക് അപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

ഒഫീഷ്യല്‍ ട്രെയ്‌ലര്‍ കാണാം…