‘മമ്മൂക്കയ്ക്ക് നൂറുമ്മകള്‍’..സണ്ണി വെയ്ന്‍

മികച്ച പ്രേഷക പ്രതികരണവുമായി മുന്നേറുന്ന പേരന്‍പിനെയും മമ്മൂട്ടിയെയും വാനോളം പുകഴ്ത്തി യുവ നടന്‍ സണ്ണി വെയ്ന്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സണ്ണി വെയ്ന്‍ പേരന്‍പ് കണ്ടതിന്റെ അനുഭവം പങ്കുവച്ചത്. ‘പേരന്‍പ് കണ്ടു. മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്‍പ്. മമ്മുക്കക്ക് ഒരു നൂറ് ഉമ്മകള്‍. അന്‍പോടെ, ഒരു ഫാന്‍ബോയ്’ എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.

തമിഴിലെ മുന്‍നിര സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ റാം അണിയിച്ചൊരുക്കിയ പേരന്‍പിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അമുദവന്‍ എന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായിട്ടാണ്‌ മമ്മൂട്ടിയുടെ കഥാപാത്രം. സാധനയാണ് അമുദവന്റെ മകളായി എത്തുന്നത്. സ്വാഭാവികത നിറഞ്ഞ അഭിനയത്തിലൂടെ അമുദവനേയും പാപ്പായേയും പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ റാം എന്ന സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചു എന്നാണ് നിരൂപകരും പ്രേക്ഷകരും ഒരുപോലെെ പറയുന്നത്.